തിരുവങ്ങൂർ അടിപ്പാതയ്ക്കു മുകളിലൂടെ ഗതാഗതം ആരംഭിച്ചു
Traffic has resumed over the Thiruvangoor underpass.
Traffic has resumed over the Thiruvangoor underpass.
രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എല്‍.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാര്‍ഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കിയിരിക്കുകയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയില്‍ കമ്പനികളുടെ ഗാര്‍ഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള 600 ലധികം എല്‍.പി.ജി സിലിണ്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ തീയേറ്ററുകളില്‍ റിലീസിനെത്താന്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തെ വമ്പന്‍ വിഷു റിലീസായി ഏപ്രില്‍ 15നു തീയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വ്യത്യസ്തമായ നിരവധി കാരണങ്ങള്‍ തന്നെയുണ്ട് ഇത്തരമൊരു കാത്തിരിപ്പിന് പുറകിലെന്നാണ് മലയാളി സിനിമ പ്രേക്ഷകരും അവകാശപ്പെടുന്നത്. ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ 1950-60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ടോവിനോ തോമസ് കൂടി നായകനാകുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ക്ക് കൂടുതല്‍ എക്സൈറ്റിങ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും യുവജന കമ്മീഷന് വ്യക്തമാക്കി. നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ഈ മാസം 10 ാം തിയതിയാണ് ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ക്ഷീണമകറ്റി വളരെ ഉന്മേഷം നല്കുന്ന ഒരു ജ്യൂസാണ് ബീറ്റ്റൂട്ട് മില്‍ക്ക് ഹെല്‍ത്തി ജ്യൂസ്. കനത്ത ചൂടില്‍ നിന്ന് വളരെ ഉത്തമമാണ് ഈ ജ്യൂസ്. ബീറ്റ്റൂട്ട് കഴിക്കാന്‍ മടിയുള്ളവര്ക്കുപോലും വളരെ രുചിയോടെ ഈ ജ്യൂസ് കുടിക്കാമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആവശ്യമുള്ള സാധനങ്ങള്‍ പാല്- 2 ഗ്ലാസ്ബീറ്റ്റൂട്ട്-ഒന്നിന്റെ പകുതിഇത്തപ്പഴ-6 എണ്ണംഅണ്ടിപ്പരിപ്പ്-6 എണ്ണംതേന്- മധുരത്തിന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് നല്ല തണുപ്പിച്ച പാല് ഒഴിച്ച് അതിലേക്ക് ഒരു ബീറ്റ്റൂട്ടിന്റെ പകുതി ചെറുതായി മുറിച്ച് വേവിച്ചതും ഈത്തപ്പഴം
മുംബൈ:ആശാ ഭോസ്ലെ അന്തരിച്ചു.92 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഒന്‍പത് ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.മകന് ആനന്ദ്ഭോസ്ലെയാണ് മരണവിവരം സ്ഥിരീകരിച്ചത്. ആശാ ഭോസ്ലെയുടെ വിയോഗത്തോടെ എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ ഒരു സംഗീത യാത്രയ്ക്കാണ് അവസാനമായിരിക്കുന്നത്. 10-ാം വയസ്സില്‍ പാടിത്തുടങ്ങിയ അവര്‍, 1943-ല്‍ ‘മാത്സ ബാല്‍’ എന്ന മറാത്തി ചിത്രത്തിലെ ‘ചലാ ചലാ നവ് ബാല’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1943-ല്‍ ആണ് ആശാ ആദ്യമായി തന്റെ
ലക്നൗ: പ്രണയം നിരസിച്ചതിന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രണം. ആക്രമണത്തില്‍ 23 കാരിയായ കാജള്‍ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. രാംകൊല പോലീസ് സ്റ്റേഷന് പരിധിയിലുള്ള മൊര്‍വാന്‍ എന്ന സ്ഥലത്താണ് വ്യാഴാഴ്ച സംഭവം നടന്നത്. ലീലാവതിയും മകള്‍ കാജളും വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ആക്രമികള്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച്കയറി ആസിഡ് ഒഴിച്ചത്. ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍കോളേജിലും പിന്നീട് ഗൊരഖ്പൂര്‍ മെഡിക്കല്‍
തിരൂരങ്ങാടി : ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ദേഹത്തേക്ക് തെങ്ങ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നയാള് മരിച്ചു.മൂന്നിയൂര്‍ വെളിമുക്ക് ആലുങ്ങല്‍ മണ്ണട്ടാംപാറ പെരുകൊല്ലം പുറായ സ്വദേശി പരേതനായ തുമ്പാണി വിശ്വനാഥന്റെ മകന് തുമ്പാണി സുനില്‍ കുമാര്‍ എന്ന സുനി (57) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി ഓവര്‍സിയര്‍ ആണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിന് വന്നപ്പോഴാണ് അപകടം. ബൈക്കില്‍ തിരിച്ച് പോവാന്‍ നില്‍ക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു.
Bird flu in Kottayam; Control in eight local government areas including Vaikom Municipality