ആരോഗ്യം

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്;83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍

തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളും 5 പഞ്ചായത്തുകള്‍ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉള്‍പ്പെടുന്നു. ആന്റിബയോട്ടിക് സ്മാര്‍ട്ട് ആകാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനത ലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആന്റിബയോട്ടിക് […]

കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

തിരുവനന്തപുരം: കുട്ടികളിലെ ഗുരുതര വൃക്കരോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ‘പ്രതീക്ഷ’ (PRATIKSHA – Pediatric Renal Assessment, Treatment and Intervention in Kerala State) എന്ന പേരില്‍ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ലോക വൃക്ക ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. അതില്‍ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാര്‍ കേരടോപ്ലാസ്റ്റി അഥവാ കോര്‍ണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികള്‍ മാത്രമായി മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയും (DSEK) അവിടെ വിജയകരമായി നടത്തിയിരിക്കുന്നു. അഭിമാനകരമായ നേട്ടം കൈവരിച്ച ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10.32 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

മഞ്ചേരി :ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ആരോഗ്യ- വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ 10 വര്‍ഷ കാലയളവിനുള്ളില്‍ 258 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സാധ്യമായത്. ബിരുദ മെഡിക്കല്‍ കോളേജ് ആയിരുന്നതിനെ ബിരുദാനന്തര ബിരുദ  മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. മാതൃ-ശിശു യൂണിറ്റ്, വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണം, ഭിന്നശേഷി-വയോജന സൗഹൃദ ആശുപത്രി എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ്

എലിപ്പനിക്കെതിരെ ജാഗ്രത വേണം

കോഴിക്കോട്:എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റുവസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവര്‍ക്കാണ് എലിപ്പനി സാധ്യത കൂടുതല്‍. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിയിലും കന്നുകാലി പരിചരണത്തിലും ഏര്‍പ്പെട്ടവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ ആരോഗ്യ

സാനിറ്ററി മാലിന്യ സംസ്‌കരണം: വിദ്യാലയങ്ങള്‍ക്ക് ഇന്‍സിനറേറ്ററും കോളജുകളില്‍ മെന്‍സ്ട്രുവല്‍ കപ്പും നല്‍കുമെന്ന് ഹരിത കേരളം മിഷന്‍

Sanitary waste management: Haritha Keralam Mission says it will provide incinerators to schools and menstrual cups to colleges

error: Content is protected !!
Scroll to Top