ക്യാമ്പസ്

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റിലെ പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് സെന്ററിന് 18 ലക്ഷം നൽകി ഫെഡറൽ ബാങ്ക് , മികച്ച സൗകര്യങ്ങളൊരുക്കാന്‍ സര്‍വകലാശാല സ്വകാര്യ സഹകരണം തേടുന്നു

Calicut University News; Federal Bank donates Rs 18 lakhs to Placement and Training Centre in Calicut

എൻജിനിയറിങ്/ഫാർമസി പ്രവേശനപരീക്ഷ: 17 മുതൽ 22 വരെ

      2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഷാർജ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളിൽ നടക്കും. എൻജിനിയറിങ് പരീക്ഷ 17 മുതൽ 22 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5  വരെയും ഫാർമസി പരീക്ഷ ഏപ്രിൽ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയും നടക്കും. പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

            എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനിയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/tsh ലിങ്കിലൂടെ ഏപ്രിൽ 18 വരെ അപേക്ഷിക്കാം. ആകെ സീറ്റ് 90. വിശദവിവരങ്ങൾക്ക്: 9846170024,  7907788350. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഇന്റേൺഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി 2026–27 വർഷത്തേക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിരുദ /ബിരുദാനന്തര  വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ  mpm.literacy@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 20നകം ലഭിക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശിപാർശ കത്തിനൊപ്പം ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ 500 രൂപ ഇന്റേൺഷിപ്പ് ഫീസടക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷൻ ജില്ലാ ഓഫിസിൽ ലഭിക്കും. ഫോൺ: 0483 2734670 , 9446630185.

കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കി

ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളൂരു, ഷാർജ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ലെ ‘KEAM 2026-Candidate Portal’ എന്ന ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേർഡും കൃത്യമായി നൽകി ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കാം. അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവെച്ചിട്ടുണ്ട്. അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല.

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ

2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ തീയതികളും സമയവും പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെ ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെയും ഫാർമസി പരീക്ഷ ഏപ്രിൽ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 മണി വരെ (സെക്ഷൻ I) നടത്തും. എൻജിനീയറിങ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ പരീക്ഷയ്ക്ക് 2 മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

കിക്മയിൽ എം.ബി.എ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന  ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ്‌ സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ്

error: Content is protected !!
Scroll to Top