ഹിന്ദി സിനിമാലോകത്തെ മുന്‍കാല പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഗജ്ര മൊഹബത്ത് വാല, കഭി ഔര്‍ കഭി പാര് തുടങ്ങിയ ഷംഷാദ് പാടിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ എന്നും സംഗീത പ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനങ്ങളാണ്.
പഞ്ചാബിലെ അമൃതസാറില് 1919 ലാണ് ഷംഷാദ് ജനിച്ചത്. ഹിന്ദി ചലചിത്ര ഗാനരംഗത്ത് അവര്‍ നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി 2009 ല്‍ ഫാല്‍ക്കേ ഗോള്‍ഡണ്‍ സിങ്ങര്‍ പരുസ്കാരം ലഭിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




