ഹയര്‍സെക്കന്‍ഡറി വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു.

തിരു: ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ നിയമനം സംബന്ധിച്ച് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറാണ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം 2004 മുതല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍ ക്രോഡീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം.

 

Share news
error: Content is protected !!
Scroll to Top