സ്വര്‍ണ്ണവില വീണ്ടും താഴോട്ട്; പവന് 19,480

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 19,480 രൂപയായി. ഗ്രാമിന് 40 രൂപ കിറഞ്ഞ 2,435 രൂപയായി.

ഒരാഴ്ചക്കിടയില്‍ സ്വര്‍ണ്ണ വിലയില്‍ 2560 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടമാണ് സ്വര്‍ണ്ണ വിപണിക്ക് തിരിച്ചടിയാകുന്നത്. സ്വര്‍ണ്ണ വില ഇനിയും കുറയാന്‍ സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ സര്‍ണ്ണത്തില്‍ പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ താല്‍പര്യപ്പെടാത്ത് അഭ്യന്തര വിപണിക്ക് തിരിച്ചടിയായിരിക്കുകയാണ്.
അതേ സമയം സ്വര്‍ണ്ണ വിലയില്‍ കുറവ് ഉണ്ടായതോടെ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ വ്യാപാരികള്‍ താല്‍പര്യം കാണിക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top