പരിയാരം മെഡിക്കല്‍കോളേജ്; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടു തട്ടില്‍.

കണ്ണൂര്‍: :പരിയാരം മെഡിക്കല്‍കോളേജ്ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രേേമശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയും രണ്ടു തട്ടില്‍. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം എംവി രാഘവനോട് കൂടി ആലോചിച്ച ശേഷം മാത്രമെ തീരുമാനിക്കുവെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

അതെ സമയം രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരിയാരം മെഡിക്കല്‍ക്കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് ഈ ഭിന്നാഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ സഹകരണ സ്ഥാപനമായ പരിയാരം മെഡിക്കല്‍ കോളേജ് ഒരുതരത്തിലും സര്‍ക്കാരിന് വിട്ടു നല്‍കില്ലെന്ന് എംവി രാഘവന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഒരു സഹകരണ സ്ഥാപനമായി തന്നെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ എംവിആര്‍ ഉറച്ചു നിന്നു.

 

Share news
error: Content is protected !!
Scroll to Top