സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് വിലക്കി ബിജെപി നേതാവ്

സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നും പുരുഷനെ പ്രീതിപ്പെടുത്തി വീട്ടുകാര്യങ്ങള്‍ നോക്കിയാല്‍ മതി സ്ത്രീകളെന്നതടക്കം ഏറെ വിവാദ പ്രസ്താവനകള്‍ അടുത്തിടെ നടത്തിയ ബിജെപി നേതാക്കാള്‍ക്കിടയിലേക്ക് ് സ്്ത്രീവിരുദ്ധ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവു കൂടി കടന്നു വന്നിരിക്കുകയാണ്.

ബിജെപി നേതാവ് ബാബുലാല്‍ ഗൗറാണ് ഈ പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതും മറ്റു പുരുഷന്‍മാര്‍്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും മദ്യപിക്കുന്നതും നല്ലതല്ലെന്നാണ് മധ്യപ്രദേശ് നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ ബാബുലാലിന്റെ പരാമര്‍ശം.

പശ്ചാത്യനാട്ടുകളിലെ സ്ത്രീകള്‍ ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുന്നും നൃത്തം ചെയ്യുന്നതുമെല്ലാം അവരുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും അത് കണ്ട് ഇന്ത്യയിലെ സ്ത്രീകള്‍ അത്തരത്തില്‍ ജീവിക്കാന്‍ ശ്രമിക്കരുതെന്നും അദേഹം പറഞ്ഞു. കൂടാതെ ഇന്ത്യന്‍ സംസ്‌ക്കാരമനുസരിച്ചെ ഇവിടുത്തെ സ്ത്രീകള്‍ ജീവിക്കാവു എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ വസ്ത്രധാരണ രീതിയെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയവേയാണ്് ബാബുലാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. .

Share news
error: Content is protected !!
Scroll to Top