സോളാര്‍ ബിജുവുമായി ഞാന്‍ ഇടപാട് നടത്തിയിരുന്നു;നടി മുക്ത

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി താന്‍ ഇടപാടുകള്‍ നടത്തിയിരുന്നതായി തമിഴ് മലയാളം സിനിമാതാരം മുക്തയുടെ വെളിപ്പെടുത്തല്‍. ടീം സോളാര്‍ കമ്പനിയുടെ കലണ്ടര്‍ ഷൂട്ടിങ്ങിനായി തന്നെ 15 ദിവസത്തേക്ക് കരാറാക്കിയെന്നും ഇതിനായി 10,000 രൂപ തനിക്ക് അഡ്വാന്‍സ് തന്നെന്നും മുക്ത വെളിപ്പെടുത്തി. ഈ പദ്ധതി നടപ്പിലാവാതെ വന്നതോടെ തന്റെ നിരവധി ദിവസങ്ങള്‍ നഷ്ടമായെന്നും മുക്ത പറഞ്ഞു.

കൂടാതെ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന തന്റെ സഹോദരിയെ അവിടത്തെ ജോലി ഒഴിവാക്കി തിരുവനന്തപുരം സ്വിസ് സോളാറിന്റെ ഓഫീസില്‍ ജോലി നല്‍കി. കമ്പനിയുടെ ആസ്ഥാനമായ യു കെയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നെന്നും മുക്ത പറഞ്ഞു. സഹോദരിയുടെ ജോലി ആവശ്യത്തിനായി കലണ്ടര്‍ ഷൂട്ടിങ്ങിനായി നിരവധി തവണ ബിജുവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുക്ത സമ്മതിച്ചു.

എന്നാല്‍ ബിജുവിന്റെ ടെലഫോണ്‍ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അനേ്വഷണം ഊര്‍ജ്ജിതമാക്കിയതോടെ തന്റെ പേരും ഈ കേസിലേക്ക് വലിച്ചിഴക്കുമോ എന്ന ഭയമായിരിക്കാം മുക്തയെ ഈ വെളിപ്പെടുത്തലിന് പ്രേരിപ്പിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top