തിരു: സോളാര്‍ കേസില്‍ ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ ഇപ്പോള്‍ അനേ്വഷണം നടക്കുകയാണെന്നും അനേ്വഷണം പൂര്‍ത്തിയായ ശേഷവും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഭരണസ്തംഭനം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കും. ഇടതു സമരത്തെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി വ്യകത്മാക്കി.
അതേസമയം തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.




