സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു

പരപ്പനങ്ങാടി: സോക്കര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഫിബ്രവരി ആദ്യവാരം തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മൈതാനിയില്‍ വെച്ച് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരലക്ഷം രൂപയാണ് പ്രൈസ് മണി. എട്ടുദിവസം നീണ്ടു നില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്്. മത്സരങ്ങള്‍ ഫഌ്‌ലൈറ്റ് സ്റ്റേഡിയത്തിലാണെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബന്ധപ്പെടേണ്ട ഫോണ്‍: 9747106300, 9895106300.

വാര്‍ത്താസമ്മേളനത്തില്‍ നിസാര്‍ കെ, ജംഷിക്ക് ബാബു, സി കെ റഷീദ്, റബിലത്ത് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top