കൊച്ചി : സെലിബ്രറ്റി ക്രിക്കറ്റിന്റെ സീസണ് മൂന്നിലേക്കുള്ള അമ്മ- കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തുമാണ്. കഴിഞ്ഞതവണ ടീമിലുണ്ടായിരുന്ന രാജീവ് പിള്ള, നിവിന്‍പോളി, വിവേക് ഗോപന്, മണിക്കുട്ടന്, ബിനീഷ് കൊടിയേരി, സൈജു കുറുപ്പ്, പ്രജോദ് കലാഭവന്‍, റിയാസ് ഖാന്, വിനു മോഹന്‍ എന്നിവര്‍ ഇത്തവണയുംുണ്ടാകും.
്അര്ജുന്, അരുണ്ബെന്നി, മദന്‍ മോഹന്‍, സന്തോഷ് സ്ലീബ, രാഗേന്ദു, സുരേഷ്, ഷഫീഖ് റഹ്മാന്, രാഹുല്‍ മാധവ് എന്നിവരാണ് പുതിയ അംഗങ്ങള്‍.
ജനുവരി 10 മുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ക്യാമ്പ് ആരംഭിക്കും. ഇവരില്‍ നിന്നായിരിക്കും 16 അംഗ ടീമിനെ പ്രഖ്യാപിക്കുക. നാലുപേര്‍ റിസര്‍വ് ലിസ്റ്റിലായിരിക്കും. ഭാവനയും മമത മോഹന്‍ദാസുമാണ് ടീം അംബാസഡര്‍മാര്‍.
2013 ഫെബ്രുവരി 9 ന് വൈകീട്ട് മൂന്നു മണിക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ചെന്നൈ റൈനോസും ബോജ്പുരി ദബാങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക.




