സെറീനയ്ക്ക് വിംബിള്‍ഡണ്‍

പോളണ്ട്‌ടെന്നീസ് താരം അഗ്നീസ്‌ക്ക റിമാന്‍ഡ്ക മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി അമേരിക്കയുടെ സെറീന വില്യംസ് വിംബിള്‍ഡന്‍ നേടി.

ശനിയാഴ്ച സെന്റര്‍കോര്‍ട്ടില്‍ ഈ മുപ്പത് കാരിയുടെ ദിനം തന്നെയായിരുന്നു. ആദ്യ സെറ്റ് സെറീന നേടിയത് 36 മിനിറ്റുകൊണ്ടായിരുന്നു(6-1) പിന്നീട് രമ്ടാംസെറ്റ് റിവാന്‍സ്‌കെ (7-5) നേടിയെങ്കിലും മൂന്ന്ാം സെറ്റില്‍ നിറഞ്ഞാടി(6-2) തന്റെ 5-ാമത്തെ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു.

സെറീനയുടെ ഈ വിജയം കാണാന്‍ 5 തവണ വിംബിള്‍ഡന്‍ കിരീടം നേടിയ സഹോദരി വീനസ് വല്യംസും കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. മല്‍സരത്തില്‍ 16 എയ്‌സുകളാണ് സെറീന പറത്തിയത്.

ഇന്ന് നടക്കുന്ന പുരുഷവിഭാഗം ഫൈനലില്‍ റോജര്‍ഫെഡറര്‍ ആന്റിമറയെ നേരിടും.

Share news
error: Content is protected !!
Scroll to Top