സില്‍ക്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി ദാസന്‍ (60) നിര്യാതനായി

വള്ളിക്കുന്ന്: സില്‍ക്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറിയും സിപിഐഎം മാരാരികുളം ഏരിയാ കമ്മറ്റി അംഗവും കഞ്ഞിക്കുഴി ലോക്കല്‍ കമ്മറ്റി അംഗവുമായ കോന്ദം കുഴി ദാസന്‍(60) അന്തരിച്ചു.
ചേര്‍ത്തല സില്‍ക്കിലെ റിട്ട. ജീവനക്കാരനായിരുന്നു. തിരൂരങ്ങാടി മേഖലയില്‍ ഡിവൈഎഫ്‌ഐ കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. സംഘടനയുടെ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്താണിക്കല്‍ പരേതനായ കോന്ദം കുഴി കടുങ്ങിയുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ പ്രീതി
മക്കള്‍ അന്‍പുദാസ് ( ഇഎസ്‌ഐ കോര്‍പറേഷന്‍ കൊല്ലം)
ആഷ്മി ( ബിടെക് ഗവ. എന്‍ കോളേജ് വടകര)
സഹോദരങ്ങള്‍ – നാരായണന്‍, പ്രകാശന്‍, അബികുമാര്‍ (ഇരുവരും ഹൈ ലൈറ്റ് ) പ്രസന്ന, ആശാലത, സ്മിത (അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്)
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് അത്താണിക്കല്‍ കുറിയപ്പാടത്തെ വീട്ടുവളപ്പില്‍ .

 

Share news
error: Content is protected !!
Scroll to Top