സിപിഐഎംഎല്‍ പൊതുയോഗം നടത്തി

പരപ്പനങ്ങാടി : ചന്ദ്രശേഖരന്‍ വധത്തോടെ പുറത്ത് വന്നത് രാഷ്ട്രീയ രംഗത്തെ മാഫിയ വല്‍ക്കരണമാണെന്ന് സിപിഐഎംഎല്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം രാജേഷ് അപ്പാട്ട് .

ഇതിന്റെ മറവില്‍ വലതുപക്ഷവും, വലതു പക്ഷ ബുദ്ധിജീവികളും, വലതുപക്ഷ മാധ്യമങ്ങളും യഥാര്‍ത്ഥ ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയായിരുന്നു വെന്ന് രാജേഷ് പറഞ്ഞു.

പരപ്പനങ്ങാടിയില്‍ നടന്ന സിപിഐഎംഎല്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ സനല്‍ നടുവത്ത് അദേഹത്തിന്റെ രാഷ്ട്രീയ മാഫിയാ വല്‍ക്കരണത്തെ കുറിച്ചുള്ള കഥ അവരതിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top