പരപ്പനങ്ങാടി മേല്‍പ്പാല ടോള്‍പിരിവ് :സമരത്തിലുറച്ച് യുവജനസംഘടനകള്‍

നിലപാടില്ലാതെ മാതൃസംഘടനകള്‍
പരപ്പനങ്ങാടി:  നിര്‍ദ്ധിഷ്ട പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ചുങ്കം ഏര്‍പ്പെടുത്താനുള്ള നിക്കത്തിനെതിരെ നിലപാട് വ്യക്തമാക്കാതെ പരപ്പനങ്ങാടിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുഴങ്ങുന്നു. എന്നാല്‍ ചൂങ്കം പിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ അരങ്ങേറഉമെന്ന് യുവജനസംഘടനകള്‍.
ഉദ്ഘാടനതിയ്യതി പോലും നിശ്ചയിക്കുന്നതിനു മുന്‍പ് നടന്ന സ്വാഗതസംഘരൂപീകരണ യോഗത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പികെ അബ്ദുറബ്ബ് ടോള്‍ നിര്‍ബന്ധമായും പിരക്കേണ്ടിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത ഭരണപ്രതിപക്ഷപാര്‍ട്ടി പ്രതിനിധികളാരും തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നുല്ല. പുറത്ത് വന്‍ സമരങ്ങള്‍ നടത്തുകയും മന്ത്രിക്കു മുമ്പില്‍ നിലപാട് വ്യക്തമാക്കതിരിക്കുകയും ചെയ്തത് പരപ്പനങ്ങാടിയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

സമരവുമായി മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നും പരപ്പനങ്ങാടിയില്‍ ജനകീയകൂട്ടായ്മ നടത്തി ഇതിനെ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ നെടുല വില്ലേജ് സെക്രട്ടറി മൂജീബ് വ്യക്തമാക്കി എന്നാല്‍ ടോള്‍ വിരുദ്ധസമരത്തെ കുറിച്ച്് വ്യക്തമായ മറുപടി പറയാന്‍ സിപിഎം പ്രാദേശിക നേതൃത്വം തയ്യാറായില്ല.

പരപ്പനങ്ങാടിക്കാര്‍ക്ക് ടോള്‍ ഇളവ് അനുവദിക്കണമെന്നാണ് തങ്ങളുടെ ആവിശ്യമെന്നും എല്ലാ ടോള്‍ പിരിവുകകള്‍ക്കും തങ്ങള്‍ എതിരെല്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് പിഒ സലാം വ്യക്തമാക്കി.

ടോള്‍പിരിവിനെതിരായ സമരങ്ങളില്‍ പങ്കെടുക്കില്ലന്ന് മുസ്ലീംലീഗ് പ്രസിഡന്റ് കോയഹാജി വ്യക്തമാക്കി.. എന്നാല്‍ ഭരണപരമായ ഇടപെടലിലൂടെ പ്രദേശവാസികള്‍ക്ക് ഇളവ് ലഭിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോള്‍പിരിവ് തുടങ്ങിയാല്‍ ജനകീയസമരത്തിലൂടെ അതിനെ നേരിടുമെന്ന് സോളിഡാരിറ്റി നേതാവ് മുജീബ് കളിയാട്ടമുക്ക് പറഞ്ഞു.

മന്ത്രിയെ കണ്ടപ്പോള്‍ സമരക്കാര്‍ കവാത്ത് മറന്നു: മേല്‍പ്പാലത്തിന് ചൂങ്കം കൊടുക്കണം

Share news
error: Content is protected !!
Scroll to Top