പ്രഥമ കുഞ്ചന്‍ കലാപുരസ്‌കാരം ജഗതി ശ്രീകുമാറിന്

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം മികച്ച കലാകാരന് ഏര്‍പ്പെടുത്തിയ പ്രഥമ കുഞ്ചന്‍ കലാപുരസ്‌കാരം പ്രശസ്ത സിനിമാ താരം ജഗതി ശ്രീകുമാറിന്. 10,001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മെയ് 17 ന് ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് നല്‍കും. പ്രൊഫ. നെടുമുടി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

 

Share news
error: Content is protected !!
Scroll to Top