സന്തോഷ് ട്രോഫി കേരളം സെമിയില്‍

കട്ടക്ക് : ഒഡീഷ്യയിലെ കട്ടക്കില്‍ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ലീഗിലെ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളം സെമിയില്‍ കടന്നു. 6 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളംസെമി കാണുന്നത്.

 

ഒരു ഗോള്‍ പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു കേരളത്തിന്റെ മിന്നുന്ന പ്രകടനം. സെമിയില്‍കടക്കാന്‍ സമനില മാത്രം മതിയായ മഹാരാഷ്ട്രയെ വിജയം ആവിശ്യമുള്ള കേരളം മറികടക്കുകയായിരുന്നു.

2006 ല്‍ ഗുഡ്ഗാവിലാണ് കേരളം അവസാനമായി സെമികളിച്ചത്. തൊട്ടുമുന്നിലെ കളിയില്‍ കേരളം ബംഗാൡനെ സമനിലയില്‍ തളച്ചിരുന്നു.

 

ഏഴാം മിനിറ്റില്‍ മഹാരാഷ്ട്ര മുന്നിലെത്തിയെങ്കിലും സുര്‍ജിത്തിലൂടെ കേരളം സമനില പിടിച്ചു. പിന്നീട് മുന്നേറ്റക്കാരന്‍ കണ്ണന്റെ ഇരട്ട ഗോളുകളില്‍ കേരളം സെമിയിലേക്ക് കുതിച്ചു.

 

Share news
error: Content is protected !!
Scroll to Top