സഞ്ജയ് ദത്ത് പൊട്ടി കരഞ്ഞു മാധ്യമങ്ങള്‍ക്കു മുന്നില്‍; കോടതി പറഞ്ഞ സമയത്ത് കീഴടങ്ങും

മുംബൈ: മുംബൈ സ്‌ഫോടനകേസിലെ സുപ്രീംകോടതിയുടെ വിധിയെ താന്‍ മാനിക്കുന്നു എന്നും കോടതി നല്‍കിയിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ കീഴടങ്ങുമെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും, കേസില്‍ മാപ്പപേക്ഷിക്കുന്നുവെന്നും തന്റെ തെറ്റിന് മാപ്പപേക്ഷിക്കുന്നുവെന്നും, രാജ്യത്തെയും പൗരന്‍മാരെയും സ്‌നേഹിക്കുന്നുവെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്നെ സഹായിച്ചവര്‍ക്കെല്ലാം നന്ദി. എന്റെ കുടുംബം തകര്‍ന്നു. കുടുംബത്തോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു.
സഞ്ജയ്ദത്ത് പറഞ്ഞു.

കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടശേഷം ആദ്യമായാണ് സഞ്ജയദത്ത് മാധ്യമങ്ങളെ കാണുന്നത്. സഹോദരി പ്രിയാദത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top