സച്ചിതാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം.

ദില്ലി: കവി കെ സച്ചിദാനന്ദന് 2012 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ‘മറന്നുവെച്ച വസ്തുക്കള്‍ ‘ എന്ന കാവ്യ സമാഹാരമാണ് അവാര്‍ഡിനര്‍ഹമായത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് ആനന്ദിന് ലഭിച്ചു. മഹാശ്വേതാ ദേവിയുടെ “കൊബി ബന്ദ്യഘൊഡിഗൊയെ ജീബൊന്‍ ഒ മൃത്യു എന്ന ബംഗാളി നോവല്‍ “കവി ബന്ദഘേഡിഗയുടെ ജീവിതവും മരണവും” എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനാണ് അവാര്‍ഡ്. യുവ സാഹിത്യപ്രതിഭകള്‍ക്കുള്ള പുരസ്കാരങ്ങളിലൊന്ന് മലയാളിയായ ലോപയ്ക്ക് ലഭിച്ചു.

ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണംചെയ്യും. ഡോ. സി രാജേന്ദ്രന്‍, എം ലീലാവതി, ഡോ. എം ടി സുലേഖ എന്നിവരടങ്ങിയ ജൂറിയാണ് മലയാളത്തില്‍നിന്ന് കെ സച്ചിദാനന്ദന്റെ് പേര് അവാര്‍ഡിന് ശുപാര്‍ശചെയ്തത്.

Share news
error: Content is protected !!
Scroll to Top