സംയുക്ത തിരിച്ചുവരുന്നു

മലയാളികളുടെ പ്രിയനായിക സംയുക്താ വര്‍മ്മ തിരിച്ചുവരുന്നു. വിവാഹശേഷം വെള്ളിത്തിരയില്‍ നി്ന്നും മറഞ്ഞ സംയുക്ത വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്നതായ് റിപ്പോര്‍ട്ട്. ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മറ്റാരുമല്ല സംയുക്തയ ഭര്‍ത്താവും മലയാളികളുടെ പ്രിയ നടനുമായ ബിജു മേനോന്‍ തന്നെയാണ്.

സംയുക്ത അഭിനയിക്കണം എന്ന നിലപാടാണ് അന്നും ഇന്നും തനിക്കുള്ളതെന്ന് ബിജുമേനോന്‍ നേരത്തെ തന്നെ വ്യക്തമാക്കിരുന്നു. അഭിനയിക്കുന്നതില്‍ സംയുക്തയ്ക്കും താല്പര്യമേയുള്ളു. മകന്‍ വലുതായ സാഹചര്യത്തില്‍ സംയുക്ത കരിയറില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് അറിയുന്നത്.

സംയുക്ത തിരിച്ചുവരങ്ങിനൊരുങ്ങുന്ന ചിത്രത്തിലെ നായകന്‍ മറ്റാരുമല്ല ഭര്‍ത്താവ് ബിജുമേനോന്‍ തന്നെയാണ്. ഭാര്യാഭര്‍ത്തകന്‍മാരായണ് ഇരുവരും ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top