തിരു: സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളെ കുറിച്ചുള്ള പോളിറ്റ്ബ്യൂറോ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യും. തീരുമാനങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആയിരിക്കും സംസ്ഥാന ഘടകത്തെ അറിയിക്കുക.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ ആറ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ അടങ്ങിയ കമ്മീഷന് രൂപികരിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും പിബി തീരുമാനത്തില്‍ ചര്‍ച്ച നടക്കുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




