ശ്വേതയോളം വരുമോ റിമിടോമി !

മനോരമ, മംഗളം മാവാരികകളുടെ നിലവാരത്തിലാണെന്ന് അടക്കം പറഞ്ഞ മഴവില്‍ മനോരമയെ റേറ്റിങ്ങില്‍ ഒറ്റയടിക്ക് ഉയര്‍ത്തിയ ഒരു പ്രോഗ്രാമായിട്ടാണ് ‘വെറുതെ അല്ല ഭാര്യ’ യെ വിലയിരുത്തുന്നത്. ഈ ഫാമിലി റിയാലറ്റിഷോ ജനകീയമാക്കിയതില്‍ വലിയൊരു പങ്കു വഹിച്ചത് ശ്വേത മേനോനാണെന്ന് നിസംശയം പറയാം.

ഗര്‍ഭിണിയായ ശ്വേത മേനോന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് മഴവില്ലുകാര്‍ പുതിയ അവതാരികയെ തേടി നടത്തിയ തെരച്ചിലില്‍ ചെന്നെത്തിയത് ഗായികയായ റിമിടോമിയിലായിരുന്നു. ശ്വേതയുടെ വിടവാങ്ങലും റിമിടോമിക്കുള്ള ബാറ്റണ്‍ കൈമാറ്റവും ഒരു എപ്പിസോഡാക്കി മഴവില്ലുകാര്‍ കാശു വാരി.
റിമി അവതാരികയായി വന്നതിനു ശേഷം കഴിഞ്ഞ ഏതാനും എപ്പിസോഡായി ഈ പ്രോഗ്രാമിന് പ്രേക്ഷകപ്രീതി കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കഴിഞ്ഞു. ടെലിവിഷന്‍ ഓഡിയന്‍സിനിടയില്‍ നടത്തുന്ന റേറ്റിങ് സര്‍വ്വേയിലാണ് ഈ ഇടിവ് വിലയിരുത്തപ്പെട്ടത്.

ഇതോടെ മഴവില്ലുകാര്‍ റിമിടോമിയെ മാറ്റുന്നതിനെ പറ്റി ആലോചന തുടങ്ങിയതായാണ് സൂചന. എന്നാല്‍ ഇതു വിട്ടു പറയാന്‍ മനോരമ തയ്യാറുമല്ല. മുമ്പ് കഥ ഇതുവരെ എന്ന പ്രോഗ്രാം ചെയ്തിരുന്ന നടി രോഹിണി മാറി പൂര്‍ണിമ ഇന്ദ്രജിത്ത് അവതാരികയായതും പെട്ടൊന്നൊരെപ്പിസോഡിലൂടെയായിരുന്നു. അങ്ങിനെ ഒരു മാറ്റം ഇവിടെയും സംഭവിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ‘വെറുതെ അല്ല ഭാര്യ’ യുടെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും.

Share news
error: Content is protected !!
Scroll to Top