പരപ്പനങ്ങാടിയില്‍ ബൈക്കു മോഷണം.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ബൈക്ക് മോഷണം വ്യാപകമാകുന്നു. ചൊവ്വാഴ്ച രാത്രി ടെലഫോണ്‍ എക്‌സേഞ്ച് റോഡിലെ കെ പി ഗണേശന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന KL 55 E 8333 നമ്പര്‍ ഹീറോഹോണ്ട ബൈക്കാണ് മോഷണം പോയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരവധി ബൈക്കുകളാണ് പരപ്പനങ്ങാടി ഭാഗത്തു നിന്ന് ഇത്തരത്തില്‍ മോഷണം പോയിരിക്കുന്നത്. എന്നാല്‍ ഒരു കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top