Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ കുളം

HIGHLIGHTS : തിരൂരങ്ങാടി: മണ്ണെടുത്തു

തിരൂരങ്ങാടി: മണ്ണെടുത്തു ആഴം കൂട്ടിയ കുളം ഭീഷണിയാകുന്നു. നന്നമ്പ്ര ജി എല്‍ പി സ്‌കൂളിന് സമീപത്തെ വയലിലാണ് ഭീമന്‍കുഴിയുള്ളത്. നേരത്തെ ചെറിയകുളമായിരുന്നു ഇത്. എന്നാല്‍ പുതുതായി വാങ്ങിയ സ്വകാര്യ വ്യക്തി ഈ കുളത്തില്‍ നിന്നും മണ്ണെടുത്തു വയല്‍ നികത്തുകയായിരുന്നു. കുളം ആഴംകൂട്ടാനെന്ന വ്യാജ്യേനയാണ് മണ്ണെടുത്തത്. ഈ മണ്ണ് മുഴുവന്‍ വയല്‍ നികത്താന്‍ ഉപയോഗിക്കുകയായിരുന്നു. വ്യാപകമായി മണ്ണെടുത്തതോടെ കുളം മീറ്ററുകളോളം വീതിയും ആഴവുമുള്ള വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതിന് ചുറ്റുമതിലോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് ഭീഷണിയായിട്ടുണ്ട്. റോഡിനോട് ചേര്‍ന്നാണ് ഈ കുളം. ഇതിന് ഏതാനും മീറ്റര്‍ അകലെയാണ് നന്നമ്പ്ര ജി എല്‍ പി സ്‌കൂളും എസ് എന്‍ യു പി സ്‌കൂളും അങ്കണ്‍വാടിയുമുള്ളത്. ഈ സ്ഥാപനങ്ങളിലേക്കെല്ലാം പിഞ്ചുകുട്ടികളുള്‍പ്പെടെയുള്ളവര്‍ ഈ കുളത്തിനരികിലൂടെയാണ് നടന്നു പോകുന്നത്. രക്ഷിതാക്കള്‍ ഭീതിയോടെയാണ് ഇതിലൂടെ കുട്ടികള്‍ വിടുന്നത്. മഴയായതോടെ കുളത്തില്‍ നിറയെ വെള്ളമാണ്. കഴിഞ്ഞ ദിവസം ഈ കുളത്തില്‍ അലക്കാന്‍ വന്ന സ്ത്രീ മരിച്ചിരുന്നു. കുളത്തിന് സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!