ശ്രീശാന്തിനെ തനിക്കറിയില്ല : മറാത്തി നടി ക്രാന്തി റെഡ്കര്‍

മുംബൈ : ശ്രീശാന്തിനെ തനിക്കറിയില്ലെന്നും ഐപില്‍ വാതുവെപ്പുമായി തനിക്ക് ബന്ധമില്ലെന്നും മറാത്തിനടി ക്രാന്തി വഡ്കര്‍, മുംബൈയില്‍ വച്ച് ശ്രീശാന്തിനൊപ്പം പിടികൂടിയ യുവതി മറാത്തി നടിയായ ക്രാന്തിയാണെന്ന് വാര്‍ത്തകള്‍ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് ക്രാന്തി ഇത് നിഷേധി്ച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്..ക്രാന്തി ഒരു മറാത്തി ചാനലിലൂടെ നേരട്ടെത്തിയാണ് ഈ വാര്‍ത്തകള്‍ നിഷേധിച്ചത്.
തനിക്ക് ശ്രീശാന്തുമായി യാതൊരു ബന്ധമില്ലെന്നും ക്രിക്കറ്റിലെ വാതുവെപ്പ് എന്താണന്ന് തനിക്ക് അറിയല്ലെന്നും, ശ്രീശാന്ത് അറസ്റ്റിലാവുന്ന സമയ്ത്ത് താന്‍ ഒരു ചിത്രത്തിലന്റെ ഷുട്ടിങ്ങിനാ.ി കൊങ്കണിലായിരുന്നെന്നും നടി വ്യക്തമാക്കി.

മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുകയാണങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്രാന്തി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top