ശാലുമേനോന് ജയിലില്‍ വിഐപി പരിഗണന

തിരു :സ്വിസ് സോളാര്‍ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സിനിമ സീരിയല്‍ താരം ശാലുമേനോന് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു. ജയിലില്‍ കട്ടിലും കിടക്കയും ഫാനുമടക്കമുള്ള സൗകര്യമുള്ള എഴാം നമ്പര്‍ സെല്ലിലാണ് ശാലുവിന്റെ കിടപ്പ്..

അട്ടക്കുളങ്ങര സബ്ജയിലിലാണ് ശാലുമേനോനുള്ളത്. തിങ്കളാഴ്ച വരെയാണ് ശാലുമേനോനെ റിമാന്റ് ചെയ്തിരിക്കുന്നത്.. ഇവിടെ ചില തടവുകാര്‍ക്ക് മാത്രമാണ് കട്ടിലുള്ളത്. എന്നാല്‍ ഉന്നതബന്ധമുള്ള ശാലുവിന് വന്നദിവസം തന്നെ പരിഗണന ലഭിച്ചതില്‍ മറ്റു തടവുകാരെ പ്രകോപിപ്പിച്ചു എന്നാണ് വിവരം.

ശാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകൂമ്പോള്‍ സ്വന്തം ലക്ഷ്വറി കാറി്ല്‍ കൊണ്ടുപോയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പോലീസ് നടപടിയെ വിമര്‍ശിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് രംഗത്ത് വന്നിരുന്നു.

Share news
error: Content is protected !!
Scroll to Top