തിരു: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതി ബിജുരാധാകൃഷ്ണന് നടി ശാലു മേനോന് നല്കിയ മൊബൈല്‍ ഫോണ്‍ ഝാര്‍ഖണ്ഡില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
തൃശൂരില്‍ നിന്നും കൊയമ്പത്തൂരിലേക്ക് കടന്ന ബിജു കോയമ്പത്തൂരിലെ ഒരു കടയില്‍ ഈ ഫോണ്‍ വില്‍പ്പന നടത്തുകയായിരുന്നു. ഈ ഫോണ്‍ ഒരു തമിഴ്നാട് സ്വദേശി വാങ്ങുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡിലാണ് ജോലിചെയ്യുന്നത്. ഇവിടെ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇത് ഉടന്‍ തന്നെ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബിജുവിന്റെ ഫോണ്‍ ചാര്‍ജ്ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് ബിജുവിന് തന്റെ ഫോണ്‍ നല്‍കിയതെന്നായിരുന്നു ശാലു പറഞ്ഞത്. തൃശൂരില്‍ വെച്ച് കൈമാറിയ ഈ ഫോണ്‍ പിന്നീട് താന്‍ വാങ്ങാന്‍ മറക്കുകയായിരുന്നെന്നും ഇങ്ങനെയാണ് തന്റെ ഫോണ്‍ ബിജുവിന്റെ കൈയില്‍ എത്തിയതെന്നും ശാലു നേരത്തെ പറഞ്ഞത്.




