ശല്ല്യം ചെയ്ത പൂവാലനെ യുവതി കൈകാര്യം ചെയ്തു; കാഴ്ച്ചക്കാരായി നാട്ടുകാരും.

പരപ്പനങ്ങാടി : പരപ്പനങ്ങാടി പയനിങ്ങല്‍ ജങ്ഷനിലെ ഒരു പാത്രകടയില്‍ വച്ച് സാധനം വാങ്ങാനെത്തിയ യുവതിക ശല്ല്യം ചെയ്ത പൂവാലനെ യുവതി ഒറ്റയ്ക്ക് കൈകാര്യം ചയ്തു. യുവതിയുടെ അടികൊണ്ട് പുറത്തേക്കിറങ്ങിയ ഇയാള്‍ കടയില്‍ വില്‍പ്പനയ്ക്കായി വച്ച പാത്രങ്ങളെടുത്ത് യുവതിയെയും കൂടെയുണ്ടായിരുന്ന കുട്ടികളെയും ആക്രമിച്ചു.

 

സംഭവമറിഞ്ഞ് നാട്ടുകാര്‍ തടിച്ച് കൂടിയപ്പോള്‍ നാട്ടുകാരെയും പോലീസിനെയും മസില്‍ പവര്‍കാട്ടി വെല്ലു വിളിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 7.30 മണിക്കാണ് സംഭവം നടന്നത്.

 

സദാചാര പോലീസിങിന് കുപ്രസിദ്ധിനേടിയ പരപ്പനങ്ങാടിയില്‍ ഒരു യുവതിയും കുട്ടികളും പരസ്യമായി അപമാനിക്കപ്പെട്ടിട്ടും പ്രതികരിക്കാന്‍, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ട കടയിലെ ജീവനക്കാരോ അവിടെ തടിച്ചുകൂടിയ ജനമോ തയ്യാറായില്ലാ എന്നത് ലജ്ജാവഹമാണ്.

 

Share news
error: Content is protected !!
Scroll to Top