ദോഹ: രാജ്യത്തെ ആരോഗ്യ രംഗത്ത് ജോലി തേടുന്നവരില്‍ നല്ലൊരു ശതമാനവും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് സമര്‍പ്പിക്കുന്നതെന്ന കണ്ടെത്തലിന് തൊട്ടുപിന്നാലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി രാജ്യത്തിനകത്തു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് തെളിവുകളും പുറത്തു വരുന്നു. വിവിധ തരം ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് നല്‍കുന്ന വിവിധ സംഘങ്ങള്‍ ഖത്തറിനകത്തുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി സമ്പാദിച്ച നിരവധി പേരുണ്ടെന്നും കരുതുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് സംബ ന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം ആരോ്യഗ്യ സുപ്രീം കൗണ്‍സില്‍ പുറത്തു വിട്ടത്. നഴ്‌സിംഗ് ജോലിക്കെത്തുന്ന അപേക്ഷകരില്‍ 66 ശതമാനവും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് സമര്‍പ്പിക്കുന്നതെന്നാണ് ആരോഗ്യ സുപ്രിം കൗണ്‍സിലിന്റെ അനേ്വഷണങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഡോക്ടര്‍ ജോലിക്ക് അപേക്ഷിച്ചവരില്‍ 13 ശതമാനവും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായാണ് ജോലി തേടിയത്. പാരമെഡിക്കല്‍ രംഗേത്തക്ക് ജോലിക്ക് അപേക്ഷ നല്‍കിയവരില്‍ 21 ശതമാനവും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് സമര്‍പ്പിച്ചിരുന്നതെന്ന് ഔദേ്യാഗിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ആരോഗ്യ സുപ്രീം കൗണ്‍സില്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച് നടത്തിയ അനേ്വഷണങ്ങളിലാണ് ഇക്കാര്യം വ്യക്താമായിട്ടുള്ളത്. രാജ്യത്തിനകത്ത് വിവിധ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിറ്റുകള്‍ എത്തിച്ചു നല്‍കുന്ന സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുമാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തര്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ അതാത് രാജ്യങ്ങളിലെ എംബസികള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപെടുന്നു. എംബസികളില്‍ സാക്ഷ്യപ്പെടുത്തലിനായി എത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥം തന്നെയാണെന്ന് ഉറപ്പു വരുത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.



