വേങ്ങര സ്‌കൂളിലെ പീഡനം ; അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം മാര്‍ച്ച്

വേങ്ങര: വേങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഗേള്‍സ് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര എഇഒ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം സോഫി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ഒരു മാസം മുമ്പ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിദ്യാലയത്തില്‍ നടന്ന ഈ പീഡന വിവരം പുറത്തെത്തിച്ചത്. തുടര്‍ന്ന് വേങ്ങര കിളിനക്കോട് സ്വദേശിയായ അധ്യാപകനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഗൗരവമേറിയ കുറ്റമായിട്ടും താരതമ്യേനെ ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് ഇയാളെ സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം കൊടുത്ത് വിടുകയായിരുന്നത്രെ.

സ്‌കൂള്‍ പിടിഎയും ഈ കാര്യത്തില്‍ നിസംഗത പാലിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. പോലീസ് നീതിപാലിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

Share news
error: Content is protected !!
Scroll to Top