വെറൈറ്റി കൊടിഞ്ഞിയും സ്‌പെല്ലിംഗ് പാലത്തിങ്ങലും കലാശ പോരാട്ടത്തില്‍

പരപ്പനങ്ങാടി: ഡിഡി സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ കലാശ പോരാട്ടത്തില്‍ ഇന്ന് വെറൈറ്റി കൊടിഞ്ഞിയും സ്‌പെല്ലിംഗ് പാലത്തിങ്ങലും ഏറ്റുമുട്ടും.

കോരിച്ചൊരിയഞ്ഞ മഴയില്‍ ആവേശം അണ മുറിയാതെ കാണികള്‍ ഒഴുകിയെത്തിയപ്പോള്‍ ആദ്യം സെമിഫൈനല്‍ മത്സരത്തില്‍ വെറൈറ്റി കൊടിഞ്ഞി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്ലൂസ്റ്റാര്‍ പള്ളിപ്പടിയെ കീഴടക്കി.

രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ സ്‌പെല്ലിംഗ് പാലത്തിങ്ങല്‍ മടക്കമില്ലാത്ത ഒരു ഗോളില്‍ ഫിഷര്‍മെന്‍ പരപ്പനങ്ങാടിയെ പരാജയപ്പെടുത്തി.

ഗ്രൗണ്ടിലെ മോശം കാലാവസ്ഥ കാരണം വമ്പന്‍ ടീമുകളുടെ ആവേശകരമായ മത്സരം ചോര്‍ന്നു പോയി. പരുക്കന്‍ കളികണ്ട മത്സരത്തില്‍ ഇരു ടീമുകളും കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്തിയില്ല.

ഇന്ന് നടക്കാനിരിക്കുന്ന കലാശ പോരാട്ടത്തില്‍ സ്‌പെല്ലിംഗ് പാലത്തിങ്ങല്‍ വെറൈറ്റി കൊടിഞ്ഞിയുമായി കൊമ്പുകോര്‍ക്കും.

ഗ്രാന്റ് ഫൈനല്‍ മത്സരം പിഎംഇഎസ് ഗ്രൗണ്ടില്‍ 8 മണിക്കാരംഭിക്കും.

Share news
error: Content is protected !!
Scroll to Top