വി എം സിധീരന്‍ ഡല്‍ഹിയിലേക്ക്

തിരു: കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരനെ ഹൈകമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സുധീരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായിട്ടാണ് സുധീരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് സൂചന.

അതേ സമയം തന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ യാതൊരു അസ്വഭാവികതയും ഇല്ലെന്നും പരസ്യ പ്രസ്താവനകള്‍ക്ക് താനില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. നാളെയാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുക. എന്നാല്‍ സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായി എന്ന വിവരം സുധീരന്‍ നേരത്തെ ഹൈകമാന്‍ഡിനെ ധരിപ്പിച്ചതായും സൂചനയുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈകമാന്‍ഡ് ഇടപെടണമെന്ന് സുധീരന്‍ അഭ്യര്‍ത്ഥിക്കുമെന്നും സൂചനയുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top