വാട്ടര്‍അതോറിറ്റിയിലെ മരം വീണ് എക്‌സൈസ് ജീപ്പ് തകര്‍ന്നു.

പരപ്പനങ്ങാടി : ഇന്ന് രാവിലെ 6.30 മണിയോടെ ഉണ്ടായ കാറ്റില്‍ പരപ്പനങ്ങാടി വാട്ടര്‍അതോറിറ്റി മുറ്റത്ത് ഉണ്ടായിരുന്ന’തെങ്ങ് വാഴ’ കടപുഴകി തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന എക്‌സൈസ് വകുപ്പിന്റെ ജീപ്പിന് മുകളിലേക്ക് വീണു.

മരം ജീപ്പിനും ഇലക്ട്രിക്ക് ലൈനിന് മുകളിലുമായാണ് മറിഞ്ഞുവീണത്. മരം വീണ ഉടനെ വൈദ്യുതി ബന്ധം വിച്ചേദിക്കപെട്ടതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഒരു ഇലക്ട്രിക് പോസ്റ്റ് പൊട്ടിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top