വേങ്ങര: വഴിതെറ്റി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നിന്ന് വേങ്ങരയിലെത്തിയ പെണ്‍കുട്ടിയെ തിരിച്ചേല്‍പ്പിച്ചു. അഗളി സ്വദേശിയായ ആതിര(18)യെയാണ് മുത്തശ്ശിയായ രങ്കക്ക് കൈമാറിയത്
ഈ പെണ്‍കുട്ടിയെ തിങ്കളാഴ്ച ഉച്ചയോടെ വേങ്ങര കോട്ടക്കല്‍ റോഡിലുള്ള കോട്ടപറമ്പില്‍ അസ്വാഭാവികമായ നിലയില്‍ കണ്ടെത്തിയത്. തുടര്‍നന് നാട്ടുകാര്‍ വേങ്ങര പോലീസില്‍ വിവരമറിയിച്ചു. പോലീസ് പെണ്‍കുട്ടിയെ ശിശുക്ഷേമസമിതിക്കു മുമ്പ#കെ ഹാജരാക്കുകയും പിന്നീട് വേങ്ങരയിലെ റോസ് മനാര്‍ റെസ്ക്യു ഹോമിലേക്ക് മാറ്റുകയുമായിരുന്നു.
വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് , ചൊവ്വാഴ്ച മുത്തശ്ശി രങ്ക രേഖകളുമായി എത്തി കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു.




