തീയണച്ചത് തിരൂരില്‍ നിന്നും മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി
പരപ്പനങ്ങാടി പുത്തരിക്കല്‍ പാടത്ത് വീണ്ടും തീപിടുത്തം. പരപ്പനങ്ങാടി ഹെല്‍ത്ത് സെന്ററിന് സമീപത്തുളള പാടത്താണ് ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ തീപിടിച്ചത്. ഉണങ്ങി കിടന്ന പാടത്ത് പടര്‍ന്ന് പിടിച്ച തീ
നിയന്തണാതീതമയതോടെ തിരൂരില്‍ നിന്നും മീഞ്ചന്തയില്‍നിന്നും ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. രണ്ട് മണിക്കുറിലധികം ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും കഠിനാധ്വാനം ചെയ്തിട്ടാണ് തീയണക്കാന്‍ സാധിച്ചത്.
ഇന്നലേയും ഇതേ പാടത്ത് തീ പടര്‍ന്നു പിടിച്ചിരുന്നു.നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണക്കുകയായിരുന്നു. ഇന്നും തീപിടുത്തമുണ്ടായതോടെ പരിസരവാസികള്‍ പരിഭ്രാന്തിയിലാണ്.




