വയനാട്ടില്‍ മാവേയിസ്റ്റ് സാന്നിദ്ധ്യമുളളതായി സൂചന

തിരു: കേരള കര്‍ണാടക വനാതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാനിദ്ധ്യമുള്ളതായി പോലീസ് അറിയിച്ചു. കണ്ണൂര്‍ എസ്പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ ഒരു എസ്റ്റേറ്റിലെ തൊഴിലാളെ ഒരു സംഘം തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ള കാര്യം വ്യക്തമായത്.

വയനാട്ടിലെ മൂന്ന് പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തില്‍ മലയാളികള്‍ ഉള്ളതായി സൂചന കിട്ടിയിട്ടുള്ളതായി കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയ്ക്കു സമീപം കേരള കര്‍ണാടക വനാതിര്‍ത്തിയിലാണ് ഇവരെ കണ്ടത്.

മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വയനാടന്‍ കാടുകളില്‍ തിരച്ചില്‍ നടത്താന്‍ തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ട് പ്ലാറ്റൂണുകളാണ് വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top