Section

malabari-logo-mobile

ഞാന്‍ രാജിവെക്കുന്ന പ്രശ്‌നമില്ല; ഗണേഷ് കുമാര്‍

HIGHLIGHTS : തിരു:ഞാന്‍ രാജിവെക്കുന്ന

തിരു:ഞാന്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണെന്നും അതുകൊണ്ട് മന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും മുഖ്യമന്ത്രിയാണെന്ന് ഗേഷ്‌കുമാര്‍ പറഞ്ഞു.

കെ ബി ഗണേഷ കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) ഔദ്യോഗിക തീരുമാനം അറിച്ച് പാര്‍ട്ടി പ്രതിനിധികള്‍ ഇന്നലെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിത്. ഇക്കാര്യത്തെ കുറിച്ച് പഠിച്ച ശേഷം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു.

sameeksha-malabarinews

ഫെബ്രുവരി 7 ന് എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ 22 മാസമാസമായി പാര്‍ട്ടിയുമായി ബന്ധമില്ലാത്ത മന്ത്രിയെ പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു.

അതെ സമയം രാജി ആവശ്യപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് തനിക്കറിയില്ലെന്ന് ഗണേശ്കുമാര്‍ പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!