വടകരയില്‍ പി ജയരാജനെതിരെ ലഘുലേഖ വിതരണം: മൂന്ന് പേര്‍ പിടിയില്‍

വടകര വടകര ലോകസഭാമണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.

തിങ്കളാഴ്ച രാത്രിയോടെ കുറ്റ്യാടി വേളത്താണ് സംഭവം.

കിഴക്കേ പൈങ്ങാകുളങ്ങര സോമന്‍, സുധാകരന്‍ വലിയ പാതിരിക്കോട്ട്, പാരമ്പത് അന്ത്രു എന്നിവരെയാണ് ഈ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി പി ജയരാജനെ അപകീര്‍ത്തിപ്പെടുത്തന്ന തരത്തലുള്ള കാര്യങ്ങള്‍ വ്യാജമായി സ്യഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

ഇവര്‍ ലഘുലേഖ വിതരണം ചെയ്യാനെത്തിയവരെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top