ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നാളെ താനൂരില്‍

4താനൂര്‍: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി താനൂര്‍ ബി.ആര്‍.സിയും സാമൂഹിക നീതി വകുപ്പും സംയുക്തമായി ഡിസംബര്‍ 3ന് ശനിയാഴ്ച ഭിന്നശേഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ‘വര്‍ണ്ണം 2016’ എന്ന പേരില്‍ താനൂര്‍ കണ്ണന്തളി സഫ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ അധ്യക്ഷത വഹിക്കും.

വൈകുന്നേരം 3ന് ‘സ്‌നേഹസ്പര്‍ശം’ എന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കുട്ടികളുമായി സംവദിക്കും. ബോധവല്‍ക്കരണ ക്ലാസുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മാജിക് ഷോ, ഗാനമേള എന്നിവ ‘വര്‍ണ്ണം 2016’ ന്റെ ഭാഗമായി നടക്കും.

Share news
error: Content is protected !!
Scroll to Top