ലോ അക്കാദമി വിഷയം; മുരളീധരന്‍ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കെ മുരളീധരന്‍ നിരാഹാരം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.

പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയതിനെ തുടര്‍ന്ന് എസ്എഫ്‌ഐ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകളും ലോ കോളേജ് വിദ്യാര്‍ത്ഥികളും 23ാം ദിവസവും
സമരവുമായി മുന്നോട്ടുപോവുകയാണ്.

 

Share news
error: Content is protected !!
Scroll to Top