ലൈംഗികാരോപണം ജോസ് തെറ്റയലിനെതിരായ കേസിന് സ്റ്റേ

കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണ കേസിന് ഹൈക്കോടതി സ്റ്റേ. എഫ്‌ഐആറും തുടര്‍ നടപടികളുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. 10 ദിവസത്തേക്കാണ് ഹൈക്കോടതി സ്റ്റേ. നിലവിലില്ലാത്ത കേസ് അനേ്വഷണവുമായി മുന്നോട്ട് പോകാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ആദ്യമേ തന്നെ തെറ്റയിലിനെതിരെ ഉയര്‍ന്നു വന്ന ബലാത്സംഗ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാറ്റി വെച്ച കേസിന്റെ തുടര്‍വാദം തുടങ്ങിയപ്പോളാണ് കോടതി കേസ് നടപടികള്‍ സ്റ്റേ ചെയ്തത്. കേസ് ഇനി പരിഗണിക്കുന്ന 19 വരെയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കേസിന്റെ അനേ്വഷണമെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ആവശ്യവും കോടതി തള്ളി. ജോസ് തെറ്റയില്‍ എംഎല്‍എയാണ് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top