ലിങ്ക്ഡ് ഇന്‍ ന് ഇന്ത്യയില്‍ 20 മില്യണ്‍ ഉപഭോക്താക്കളായി

ദില്ലി: പ്രൊഫഷണല്‍ നെറ്റ്വവര്‍ക്കിങ്ങ് സൈറ്റായ ലിങ്കിഡ് ഇന്നിന് ഇന്ത്യയിലും പ്രിയമേറുന്നു. ഇന്ത്യയിലെ ലിങ്കിഡ് ഇന്‍ ഉപഭോക്താക്കുളുടെ എണ്ണം 20 മില്യണ്‍ കടന്നു. ഇത് ലോകത്ത് മൊത്തം ലിങ്കിഡ് ഇന്‍ ഉപയോഗിക്കുന്നവരുടെ ഒന്‍പത് ശതമാനം വരും.

ഇതോടെ ലോകത്ത് ഏറ്റവും കൂടതല്‍ ഈ നെറ്റവര്‍ക്ക് സൈറ്റുപയോഗിക്കുന്ന രണ്ടാമത്ത രാജ്യമായി ഇന്ത്യ മാറി.. ഒന്നാം സ്ഥാനം അമേരിക്കക്കാണ്. 74 മില്യണ്‍ ആളുകളാണ് ഇവിടെ ലിങ്ക്ഡ് ഇന്‍ ഉപയോഗിക്കുന്നത്.
എഷ്യാ പസഫിക് മേഖലയില്‍ 40 മില്യണ്‍ ആളുകളാണ് ഈ സൈറ്റ് ഉപയോഗിക്കുന്നത്.
പ്രധാനമയും ഐടി രംഗത്തും, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. അകൗണ്ടിങ്ങ് രംഗത്തുള്ള പ്രൊഫഷണലുകളാണ് ലിങ്കഡ് ഇന്നിന്റെ ഉപഭോക്ത്താക്കള്‍.
കുറഞ്ഞ കാലയളവില്‍ ഈ രഗംത്ത് ശ്രദ്ധേയമായ നേട്ടമാണ് ലിങ്ക്ഡ് ഇന്‍ കൈവരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top