ലാലേട്ടന് 53-ാം പിറന്നാള്‍

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് 53-ാം പിറന്നാള്‍. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ലാല്‍ തന്റെ 53-ാം പിറന്നാള്‍ ആഘോഷിക്കുന്നത് സിനിമാ ലൊക്കേഷനില്‍ തന്നെ. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ജില്ല എന്ന ചിത്രത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് തന്റെ 53 -ാം പിറന്നാള്‍ ലാല്‍ ആഘോഷിക്കുന്നത്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളിത്തിരയിലെത്തിയ ലാലിനെ നെഞ്ചേറ്റിയ മലയാളി ഇന്നും അതേ സ്‌നേഹാദരങ്ങളോടെ തന്നെയാണ് ലാലിനെ സ്‌നേഹിക്കുന്നത്. മലയാള സിനിമയെ അനശ്വരമാക്കുന്നതില്‍ ഈ അതുല്യ പ്രതിഭ വഹിച്ച പങ്ക് വളരെ വലുതാണ്.

300 ലധികം മലയാള ചിത്രങ്ങളില്‍ ലാല്‍ അഭിനയിച്ചു കഴിഞ്ഞു.

 

Share news
error: Content is protected !!
Scroll to Top