കൊച്ചി : മലയാളിത്തിന്റെ പ്രയ നടന് മോഹന്‍ലാലിന്റെ ഓര്‍മ്മകളുടെ സമാഹാരമായ ‘ഹൃദയത്തിന്റെ കയ്യൊപ്പ്’ പുറത്തിറക്കി. ദി കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ ലാല്‍ എഴുതിയ 34 കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
കൊച്ചിയിലെ ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സംവിധായകന് പ്രിയദര്ശന് കവി ബാലചന്ദ്രന് ചുള്ളികാടിന് പുസ്തകം നല്കി പ്രകാശനം ചെയ്തു.
‘ഒന്നിച്ച് ഒരു പുഴയായി ഒഴുകാം ‘എന്നതില്‍ തുടങ്ങി കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മനം നൊന്തെഴുതിയ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍’ എന്നതില്‍ എത്തിനില്കുന്ന ജിവിതത്തിന്റെ നേര്കാഴ്ച്ചയാണ്് പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍.
താന്‍ ഏറെ ഇഷ്ടപ്പെടുന്നത് വിസ്മയത്തെയാണെന്നും തന്റെ ഈ പുസ്തകം മറ്റൊരു വിസ്മയമാണെന്നും ലാല്‍ പുസ്തകത്തെ കുറിച്ച് പറഞ്ഞു.
മാതൃഭൂമി ബുക്സാണ് പ്രസാധകര്




