Section

malabari-logo-mobile

കണ്ണൂര്‍ ജയിലിലെ ചിത്രങ്ങള്‍ നീക്കിതുടങ്ങി

HIGHLIGHTS : കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സെല്ലുകളിലെ ചുമരുകളില്‍ പതിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍

കണ്ണൂര്‍:  കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സെല്ലുകളിലെ ചുമരുകളില്‍ പതിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ജയില്‍ ഡിഐജി രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരാണു ചിത്രങ്ങള്‍ നീക്കം ചെയ്യുന്നത്. ഒന്നാം ബ്ലോക്കിലെ ചിത്രങ്ങള്‍ ആദ്യം നീക്കി.

 

രാഷ്ട്രീയ നേതാക്കള്‍, സിനിമ താരങ്ങള്‍, ദൈവങ്ങള്‍ എന്നിങ്ങനെയുള്ള മുന്നൂറ്റി അമ്പതോളം ചിത്രങ്ങളാണു ജയിലിലുള്ളത്. സിപിഎം തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്കിലും അഞ്ചാം ബ്ലോക്കിലുമാണു കൂടുതല്‍ ചിത്രങ്ങള്‍.

sameeksha-malabarinews

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എംഎസ്പി സായുധ സേനയെ ജയിലിനുള്ളില്‍ വിന്യസിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസും സ്ഥലത്തുണ്ട്. മലബാര്‍ മേഖലയിലെ ജയില്‍ സുപ്രണ്ടന്‍റുമാരോടും ഉദ്യോഗസ്ഥരോടും കണ്ണൂര്‍ ജയിലിലെത്താന്‍ നിര്‍ദേശം നല്‍കി.

 

ഭിത്തികളില്‍ വെള്ള പൂശാനും നടപടി ആരംഭിച്ചു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണു  മേയില്‍ ജയില്‍ സന്ദര്‍ശിച്ചപ്പോളാണ് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!