Section

malabari-logo-mobile

ലാലിന്റെ ‘ഹൃദയത്തിന്റെ കയ്യൊപ്പ്’ പുറത്തിറക്കി

HIGHLIGHTS : കൊച്ചി : മലയാളിത്തിന്റെ പ്രയ നടന്‍ മോഹന്‍ലാലിന്റെ ഓര്‍മ്മകളുടെ സമാഹാരമായ 'ഹൃദയത്തിന്റെ കയ്യൊപ്പ്'

കൊച്ചി : മലയാളിത്തിന്റെ പ്രയ നടന്‍ മോഹന്‍ലാലിന്റെ ഓര്‍മ്മകളുടെ സമാഹാരമായ ‘ഹൃദയത്തിന്റെ കയ്യൊപ്പ്’ പുറത്തിറക്കി. ദി കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ ലാല്‍ എഴുതിയ 34 കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

കൊച്ചിയിലെ ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ കവി ബാലചന്ദ്രന്‍ ചുള്ളികാടിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

sameeksha-malabarinews

‘ഒന്നിച്ച് ഒരു പുഴയായി ഒഴുകാം ‘എന്നതില്‍ തുടങ്ങി കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മനം നൊന്തെഴുതിയ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍’ എന്നതില്‍ എത്തിനില്‍കുന്ന ജിവിതത്തിന്റെ നേര്‍കാഴ്ച്ചയാണ്് പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍.

താന്‍ ഏറെ ഇഷ്ടപ്പെടുന്നത് വിസ്മയത്തെയാണെന്നും തന്റെ ഈ പുസ്തകം മറ്റൊരു വിസ്മയമാണെന്നും ലാല്‍ പുസ്തകത്തെ കുറിച്ച് പറഞ്ഞു.

മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!