റോഡ്കയ്യേറി സ്ഥാപിച്ച കമാനം വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

താനൂര്‍: താനൂര്‍ ജംഗ്ഷനില്‍ റോഡ്കയ്യേറി സ്ഥാപിച്ച കമാനം വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ശിലാസ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കമാനമാണ് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. റോഡിന്റെ ഇരുവശവും മീറ്ററുകള്‍ കയ്യേറിയാണ് ബീച്ച് റോഡില്‍ കമാനം സ്ഥാപിച്ചത്. റോഡിന്റെ വീതികുറവ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ താനൂര്‍ ജംഗ്ഷനില്‍ ഇത് വലിയ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്.

ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കര്‍ശന നടപടി തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ്‌റ്റേഷന്‍ റോഡില്‍ അധികാരികളുടെ മൂക്കിന് താഴെ നിയമലംഘനം.

Share news
error: Content is protected !!
Scroll to Top