റെയില്‍വേ ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് വേണ്ടെന്നു വെച്ചു

ദില്ലി : റെയില്‍വേ പുതുതായി തുടങ്ങാനിരുന്ന ഇ ടിക്കറ്റ് വെബ്‌സൈറ്റ് റെയില്‍വേ വേണ്ടെന്നു വെച്ചു. ഇതിനുപകരമായി നിലവിലുള്ള ഐ ആര്‍ സി ടി സി ഇ ടിക്കറ്റിങ് വെബ്‌സൈറ്റ് നവീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഒരുപാടു നാളത്തെ പരീക്ഷണങ്ങള്‍ക്കുശേഷം റെയില്‍വേ തുടങ്ങാനിരുന്ന വെബ്‌സൈറ്റ് വേണ്ടെന്നു വെച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവിലെ ഐആര്‍സിടിയുവിന്റെ വെബ്‌സൈറ്റ് പൂര്‍ണമായും നവീകരിക്കുമെന്നും കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വഴി റെയില്‍വേ പ്രതിദിനം ടിക്കറ്റ് ബുക്ക് ചെയ്യുന്നവകര്‍ നാലരലക്ഷമാണ്. എന്നാല്‍ അത് എട്ടുലക്ഷമാക്കി ഉയര്‍ത്താനാണ് ഐആര്‍സിടി വെബ്‌സൈറ്റ് നവീകരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top