Section

malabari-logo-mobile

ടിപി വധം: കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

HIGHLIGHTS : കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നകേസിലെ കുറ്റപത്രം പ്രത്യേകാന്വേഷണ സംഘം വടകര  ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

ആയിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 76 പ്രതികളുള്ള കുറ്റപത്രത്തില്‍ കൊലപാതക സംഘത്തിലെ എംസി അനൂപാണ് ഒന്നാംപ്രതി. കിര്‍മാണി മനോജ്, കൊടിസുനി, ടികെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത്, ഷനോജ് എന്നിവരാണ് തുടര്‍ന്നു വരുന്ന പ്രതികള്‍.

sameeksha-malabarinews

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ 14ാം പ്രതിയാണ്.  കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെസി രാമചന്ദ്രനാണ് എട്ടാം പ്രതി.

പ്രതികളുമായി നടത്തിയ ഫോണ്‍ കോളിന്റെ വിവരങ്ങളാണ് ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന പ്രധാന ശാസ്ത്രീയ തെളിവ്. ഇതിനു പുറമെ സാക്ഷികളുടെയും പ്രതികളുടെയും മൊഴികളും മറ്റ് ചില തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

എഴുപത്താറ് പ്രതികളുള്ള ആദ്യ കുറ്റപത്രം നല്‍കുന്നതോടെ കേസിന്റെ ഒരു പ്രധാനഘട്ടം പിന്നിടുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!